തലവടിയിൽ കേരളോത്സവം

Monday 29 September 2025 1:23 AM IST

കുട്ടനാട്: തലവടി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. തലവടി ഗവ.ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി എബ്രഹാം അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്ത്,​ പഞ്ചായത്ത് അംഗങ്ങളായ ജോജി ജെ. വൈലപ്പള്ളി, കലാമധു, എൻ.പി രാജൻ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ വിക്രമൻ,​ സെക്രട്ടറി കെ.ജയന്തി,​ അസി.സെക്രട്ടറി കെ.ആർ റജി എന്നിവർ സംസാരിച്ചു. തുടർന്ന് കലാകായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു.