കലാസാഹിത്യ സംഗമം

Monday 29 September 2025 2:23 AM IST

ചേർത്തല:പി.എൻ.പണിക്കർ സാംസ്‌കാരിക അക്കാദമിയുടെ 93ാമത് പ്രതിമാസ കലാസാഹിത്യ സംഗമം നോവലിസ്റ്റ് പി.ജെ.ജെ ആന്റണി ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക വേദി പ്രസിഡന്റ് വിനയകുമാർ തുറവൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓമന തിരുവിഴ,കെ.ബി.സുദൻ,ജോസഫ് മാരാരിക്കുളം, വിശ്വംഭരൻ വെളിയാംകുളം,രാജു പള്ളിപ്പറമ്പിൽ,ബിനി രാധാകൃഷ്ണൻ ബാലാമണിയമ്മ,ജയൻ തുറവൂർ എന്നിവർ സംസാരിച്ചു.കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനം നേടിയവത്സലയെ രക്ഷാധികാരി പുരുഷോത്തമൻ ആദരിച്ചു.തുടർന്ന് നടന്ന കഥാ കാവ്യ സംഗമത്തിൽ മീനാക്ഷിയമ്മ, എം. ഇ.ഉത്തമക്കുറിപ്പ്,ഗൗതമൻ തുറവൂർ,അശോകൻ ചേർത്തല,ശർമ്മിള ശെൽവരാജ് എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.ഗാനധാര മ്യൂസിക്ക് ഗ്രൂപ്പിന്റെ ഗാന സന്ധ്യ എന്ന പരിപാടിയും നടന്നു.