ചിത്രകല ശില്പശാല
Monday 29 September 2025 1:29 AM IST
തുറവൂർ: വളമംഗലം എസ്.സി.എസ്.എച്ച് എസ്.എസിൽ സൗജന്യ ചിത്രകലാ ശില്പശാല നടത്തി.സിംഫണി കലാസാംസ്കാരിക സമിതിയും കലാഗ്രാമം സ്കൂൾ ഒഫ് ആർട്സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും വളമംഗലം 1444-ാം നമ്പർ സഹകരണ ബാങ്ക്,പേപ്പർ,പെൻസിൽ, റബർ,കട്ടർ കളർ പെൻസിൽ എന്നിവ സൗജന്യമായി നൽകി.ആർട്ടിസ്റ്റ് എ.ടി. രാജീവ് പരിശീലനത്തിന് നേതൃത്വം നൽകി.സ്കൂൾ മാനേജർ കെ.എസ്.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എൻ.ബൈജു അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക സുജ യു.നായർ,മായാ അജികുമാർ,എ.ടി.രാധാകൃഷ്ണൻ,ബിനീഷ് പുരുഷോത്തമൻ,എൻ.രജിമോൻ,സജി,ബിനീഷ് കോരപ്പുഴ,നിളാദേവി,ദേവാനന്ദ് തുടങ്ങിയർപങ്കെടുത്തു.