ഹൃദയ ദിനത്തിൽ വാക്കത്തോൺ 

Monday 29 September 2025 2:29 AM IST

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പി , ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 7.30ന് ആശുപത്രി പരിസരത്ത് നിന്ന് ബീച്ചിലേക്ക് വാക്കത്തോൺ നടത്തുമെന്ന് വനിതാശിശു ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തിയും മെഡിക്കൽ ഓഫീസർ ഡോ. മനീഷ് നായരും അറിയിച്ചു. മുൻ എം.പി എ.എം.ആരിഫ് ഫ്ലാഗ് ഓഫ് ചെയ്യും.ഹൃദയ ആരോഗ്യ ബോധവത്ക്കരണ സമ്മേളനത്തിൽ ഹൃദയ ശസ്ത്രക്രീയ വിദഗ്ദ്ധനും മെഡിക്കൽ സർവ്വകലാശാല സെനറ്റ് അംഗവുമായ ഡോ.എൻ.അരുൺ ഹൃദയദിന സന്ദേശം നൽകും.