ശാസ്ത്രചരിത്ര ശില്പശാല
Monday 29 September 2025 2:29 AM IST
ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ദ്വിദിന ശാസ്ത്ര ചരിത്ര ശില്പശാല സമാപിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ശാസ്ത്രരംഗത്തെ നേട്ടങ്ങളെ താഴ്ത്തികെട്ടാനും മതത്തെ ശാസ്ത്രബോധത്തിന് മുകളിൽ പ്രതിഷ്ഠിക്കാനുള്ള ഫാസിസ്റ്റ് ഭരണരീതി നാടിന് ആപത്താണന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് സി.ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, ജില്ലാശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ,തിലകരാജ്, അഭിറാം,കെ.നാസർ,ടി.എ.നവാസ് , വർഷ എന്നിവർ സംസാരിച്ചു.