വോട്ടർപട്ടികയിൽ പേരുചേർക്കാം

Monday 29 September 2025 1:29 AM IST

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള തീയതികൾ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.

കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. പേരു ചേർക്കുന്നത് ഉൾപ്പെടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഇന്ന് മുതൽ www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകാം. അവസാന തീയതി ഒക്ടോബർ 14. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.