കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്
Monday 29 September 2025 1:29 AM IST
അമ്പലപ്പുഴ: ആലപ്പുഴ ജില്ലാ സ്പോട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 33-ാംമത് വാർഷികവും ജില്ലാ ചാമ്പ്യൻഷിപ്പ് മത്സരങ്ങളും വണ്ടാനത്ത് സംഘടിപ്പിച്ചു.13 ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ 293 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സ്പോട്സ് കൗൺസിൽ നിരീക്ഷകൻ അജിത്ത് എസ്. നായർ,സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ബാബുരാജ്, ഗുരുക്കൻമാരായ യു.ഉബൈദ്, എൻ.ഡി.സന്തോഷ്, പി.ജെ.അഭിലാഷ്,പി.ജി .അജയകുമാർ, പ്രകാശ് പണിക്കർ പി.പി. സജി,ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.