പ്രശാന്ത് ഭൂഷൺ പ്രഭാഷണം നടത്തും
Monday 29 September 2025 2:51 AM IST
തിരുവനന്തപുരം: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ഇന്ത്യൻ ജനാധിപത്യവും 'കരുതലോ, തകർക്കലോ' എന്ന വിഷയത്തിൽ ഒക്ടോബർ ഒന്നിന് വൈകിട്ട് 5.15ന് തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രശാന്ത് ഭൂഷൺ പ്രഭാഷണം നടത്തും. രാഷ്ട്രീയ നേതാക്കളും ചിന്തകരും എഴുത്തുകാരും പങ്കെടുക്കുമെന്ന് വിചാർ വിഭാഗ് ജില്ലാ ചെയർമാൻ അഡ്വ.വിനോദ് സെൻ അറിയിച്ചു.