'ഇങ്ക്' ബൊമ്മക്കൊലു പ്രദർശനത്തിന് തുടക്കം

Monday 29 September 2025 12:56 AM IST

തൃശൂർ: നവരാത്രിയോടനുബന്ധിച്ച് ഗാസയിലെ കുഞ്ഞുങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് 'പലവക'യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഇങ്ക്' ബൊമ്മക്കൊലു പ്രദർശനത്തിന് തുടക്കം. യുദ്ധത്തിന്റെ ഭീകരതയും അതിജീവനത്തിന്റെ സന്ദേശവും ഒരുപോലെ പങ്കുവയ്ക്കുന്നു. ഞായറാഴ്ച വൈകിട്ട് പലവക തട്ടിൻപുറത്ത് നടന്ന ചടങ്ങിൽ കേരളവർമ്മ കോളേജിലെ റിട്ട. ഇംഗ്ലീഷ് പ്രൊഫ.ശാലിനി നന്ദകുമാർ മുഖ്യാതിഥിയായി.

ഗാസയിലെ കുഞ്ഞുങ്ങളുടെ അതിജീവനത്തെയും, അവരുടെ ജീവിതം രേഖപ്പെടുത്തേണ്ട ചരിത്രത്തെയും ഈ പേര് ഓർമ്മിപ്പിക്കുന്നു. ചടങ്ങിന്റെ ഭാഗമായി, ഒരു പാത്രത്തിൽ 'ഇങ്ക്' കുറുക്കി തയ്യാറാക്കുകയും, ഒത്തുചേർന്നവരെല്ലാം ഒരുമിച്ചിരുന്ന് അത് പങ്കുവയ്ക്കുകയും ചെയ്തു. നിരഞ്ജന പലവകയുടെ നേതൃത്വത്തിൽ ഒരുക്കിയ ഈ പ്രദർശനം വിജയദശമി ദിനം വരെ തുടരും. ദിവസവും രാവിലെ ഒമ്പതര മുതൽ വൈകിട്ട് ആറ് വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും.