ഭർതൃസഹോദരിയോട് പ്രണയം,​ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടി

Sunday 28 September 2025 11:02 PM IST

ഭോപ്പാൽ : ഭർതൃസഹോദരിക്കൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് യുവതിയുടെ ഒളിച്ചോട്ടം അമ‌ർപത്താൻ സ്വദേശി അശുതോഷ് ആണ് ഭാര്യ സന്ധ്യ തന്റെ കസിനായ മാൻസിക്കൊപ്പം ഒളിച്ചോടിയെന്ന് പൊലീസിന് പരാതി നൽകിയത്. യുവതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ഏഴുവർഷം മുൻപായിരുന്നു അശുതോഷും സന്ധ്യയും വിവാഹിതരായത്. ഇവർക്ക് അഞ്ചുവയസുള്ള മകനുണ്ട്,​ ജബഷപൂരിലെ വീട്ടിലായിരുന്നു ഇവരുടെ താമസം,​ അശുതോഷിന്റെ കസിനായ മാൻസി വീട്ടിൽ ഇവരെ കാണാനെത്തുമായിരുന്നു,​ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും മാർക്കറ്റിലേക്കടക്കം സ്ഥിരമായി ഒരുമിച്ചാണ് പോയിരുന്നതെന്നും അശുതോഷ് പരാതിയിൽ പറയുന്നു. ഇതിനിടെ ആഗസ്റ്റ് 12ന് സന്ധ്യയെ വീട്ടിൽ നിന്ന് കാണാതായി. തുടർന്ന് നടത്തിയ തെരച്ചിലിൽ ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടെത്തി വീട്ടിലേക്ക് മടക്കി കൊണ്ടുവന്നു. പിന്നിട് ആഗസ്റ്റ് 22നും സന്ധ്യയെ കാണാതായി. ഇത്തവണ ഫോൺ വീട്ടിൽ വച്ചിട്ടാണ് സന്ധ്യ പോയത്. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സന്ധ്യയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് മാൻസിയുമായി പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞത്. ഫോണിലെ ചാറ്റുകളിൽ നിന്നാണ് ഇരുവരും ഒളിച്ചോടിയതാണെന്ന് മനസിലായത്. യുവതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണെന്ന് പൊലീസ് പറ‌ഞ്ഞു. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് എ.എസ്.പി സൂര്യകാന്ത് ശർമ്മ അറിയിച്ചു.