ഡോ.പുതുശ്ശേരി രാമചന്ദ്രൻ അനുസ്‌മരണം

Monday 29 September 2025 4:02 AM IST

തിരുവനന്തപുരം: ശ്രേഷ്ഠ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ ഭാഷാ ഗവേഷകനും കവിയുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്റെ 97-ാം ജന്മവാർഷിക സമ്മേളനം കെ.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.

ശ്രേഷ്ഠ സാഹിത്യവേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.വിളക്കുടി രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജയകുമാർ,അനിൽ ചേർത്തല,ഡോ.ഗീത.ആർ.പുതുശ്ശേരി, എസ്.വി.അന്നപൂർണാദേവി,ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ,ഡോ.പി.കെ.സുരേഷ് കുമാർ,രാജൻ.വി.പൊഴിയൂർ, ജോൺസൺ റോച്ച് എന്നിവർ സംസാരിച്ചു.