സൗജന്യ ആയുർവേദ മെഡിക്കല്‍ ക്യാമ്പ്

Monday 29 September 2025 12:03 AM IST

കോടാലി: ഡ്രെവേഴ്സ് വെൽഫയർ ട്രസ്റ്റിന്റെയും തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയുർവേദ കോളേജിന്റെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അവിട്ടപ്പിള്ളി സ്‌കൂളിൽ നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷൈനി ബാബു അദ്ധ്യക്ഷയായി. ഡോ. ടി.സി.മേരിക്കുട്ടി, ഡോ. എം.എസ്.അനിഷ്, ശാലിനി ജോയ്, ടി.ആർ.ഔസേഫ്, കെ.കെ.ശിവരാമൻ മാസ്റ്റർ, ടി.ബാലകൃഷ്ണ മേനോൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉമ്മൽകുൽസ് അസിസ്, ഇ.എ.ഓമന, പി.ആർ.റോയി, ജിഷ ബിനോയ് എന്നിവർ പ്രസംഗിച്ചു. അഞ്ച്‌ ഡോക്ടർമാരുടെ നേതൃത്വത്തിൽ 20 പേർ അടങ്ങുന്ന സംഘം 150ഓളം രോഗികളെ പരിശോധിച്ചു.