ക്ഷേത്രങ്ങളൊരുങ്ങി, ഇന്ന് പൂജവയ്പ്പ്

Monday 29 September 2025 12:06 AM IST

തൃശൂർ: സരസ്വതി മണ്ഡപങ്ങളൊരുങ്ങി, ഇന്ന് പൂജവയ്പ്പ്. ഇത്തവണ രണ്ട് ദിവസം അടച്ചുപൂജ കഴിഞ്ഞ് ഒക്ടോബർ രണ്ടിനാണ് പൂജയെടുപ്പും വിദ്യാരംഭവും. പൂജവെപ്പിനായി ക്ഷേത്രങ്ങൾ ഒരുങ്ങി. നവരാത്രിയുടെ ഭാഗമായുള്ള ആഘോഷങ്ങൾ 22 മുതൽ ആരംഭിച്ചു. ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രം, കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, പാറമേക്കാവ്, തിരുവമ്പാടി, ആറാട്ടുപുഴ ശാസ്താക്ഷേത്രം, കുളശേരി ക്ഷേത്രം, ചേർപ്പ് ഊരകം ക്ഷേത്രം, വടക്കാഞ്ചേരി ഉത്രാളിക്കാവ്, മച്ചാട് നിറമംഗലം, കുടുംബാട്ടുകാവ്, മണലിത്തറ അയ്യപ്പൻകാവ്, മച്ചാട് തിരുവാണിക്കാവ്, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, തൃപ്രയാർ കിഴക്കേനട പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ന് പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപങ്ങളിൽ പൂജയ്ക്ക് വയ്ക്കും.