യംഗ് കമ്മ്യൂണിറ്റി ചാമ്പ്യൻ പുരസ്കാരം
Monday 29 September 2025 12:07 AM IST
തൃശൂർ: നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഒഫ് ആർട്ടിസ്റ്റ് ആൻഡ് ആക്ടിവിസ്റ്റിന്റെ (നിഫ) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ തൃശൂർ ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകർക്കുള്ള യംഗ് കമ്മ്യൂണിറ്റി ചാമ്പ്യൻ അവാർഡ് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പി.എ.ആതിരയും അഡ്വ. ബെൻസൻ ബെന്നിയും ഏറ്റുവാങ്ങി. സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ ആതിര പാലയ്ക്കൽ പാലിശ്ശേരി സ്വദേശിനിയാണ്. കടലാസുതോണികൾ എന്ന പേരിൽ ഓർമ്മക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ പുഴയ്ക്കൽ ബ്ലോക്ക് യൂത്ത് കോ ഓർഡിനേറ്ററാണ് പേരാമംഗലം സ്വദേശിയായ അഡ്വ. ബെൻസൻ ബെന്നി.