ജില്ലാ കബ് - ബുൾബുൾ ഉത്സവ്
Monday 29 September 2025 12:10 AM IST
തൃശൂർ: 23ാം ഓപ്പൺ സ്‌കൗട് ഗ്രൂപ്പിന്റെ 62ാം വാർഷികത്തോട് അനുബന്ധിച്ചും ഗാന്ധിജയന്തി അഘോഷങ്ങളുടെ ഭാഗമായും സംഘടിപ്പിച്ച ജില്ലാ കബ് ബുൾ ബുൾ ഉത്സവം തൃശൂർ ടൗൺഹാളിൽ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി അദ്ധ്യക്ഷയായി. നാഷണൽ കമ്മിഷണർ പ്രൊഫ. ഡോ. ഇ.യു..രാജൻ മുഖ്യാതിഥിയായി. സ്‌കൗട് ആൻഡ് ഗൈഡ്‌സ് ജില്ലാ ട്രഷറർ എ.എം.ജയ്‌സൺ, സീനിയർ സ്‌കൗട് മാസ്റ്റർ സി.ഐ.തോമസ്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മിഷണർ (എസ്) വി.എസ്.ഡേവിഡ്, ഗ്രൂപ്പ് ലീഡർ ജോസിബി ചാക്കോ, ഗ്രൂപ്പ് പ്രസിഡന്റ് ജോയ്, കൺവീനർ പി.ജി.അജിത്ത്, പോളി ജോസഫ്, സുശീല സാമുവേൽ, റോസ് ആന്റണി, വിമല കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ദേശഭക്തിഗാനം, കരകൗശല മത്സരം, ചിത്രരചനാ മത്സരം, സാഹിത്യ പരിപാടികൾ എന്നിവയും നടന്നു.