ചാടിപ്പോയ പോക്‌സോ പ്രതി പിടിയിൽ

Monday 29 September 2025 1:14 AM IST

മണ്ണുത്തി: പീച്ചി പൊലീസ് അധികൃതരിൽ നിന്നും തെളിവെടുപ്പിനിടെ ചാടിപ്പോയ പോക്‌സോ പ്രതി വൈശാഖിനെ പിടികൂടി. മണ്ണുത്തി പൊലീസും പീച്ചി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ശനിയാഴ്ച രാത്രി 10ഓടെ മണ്ണുത്തി പോസ്റ്റേ് ഓഫീസ് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 7ഓടെയാണ് തെളിവെടുപ്പിനിടെ ഇയാൾ കടന്നുകളഞ്ഞത്.