ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട് ഉദ്ഘാടനം

Monday 29 September 2025 12:00 AM IST
ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു.

കുന്നംകുളം: നഗരസഭ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ബാസ്‌ക്കറ്റ്‌ബാൾ കോർട്ട് യാഥാർത്ഥ്യമാക്കി. എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.എം.സുരേഷ്, സജിനി പ്രേമൻ, ടി.സോമശേഖരൻ, പ്രിയ സജീഷ്, പി.കെ.ഷെബീർ, വാർഡ് കൗൺസിലർ ലെബീബ് ഹസൻ, സെക്രട്ടറി കെ.കെ.മനോജ്, പ്രിൻസിപ്പൽ വി.ബി.ശ്യാം, ഹെഡ്മിസ്ട്രസ് കെ.കെ.മഞ്ജുള, പി.ടി.എ പ്രസിഡന്റ് ടി.എ.പ്രേമരാജൻ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് ബാസ്‌ക്കറ്റ്‌ബാൾ കോർട്ട് പണിതത്. ഉദ്ഘാടനത്തിനുശേഷം ഗവ. ഗേൾസ് സ്‌കൂൾ ടീമും ബി.സി.ജി.എച്ച്.എസ് ടീമും തമ്മിൽ സൗഹൃദ മത്സരവും അരങ്ങേറി.