ഗ്രാമങ്ങളിൽ നിന്ന് വികസനം വരണം : ഗവർണർ
ബാലരാമപുരം: മോദിസർക്കാരിന്റെ വികസന ആശയമായ വോക്കൽ ഫോർ ലോക്കൽ ഗ്രാമങ്ങളിൽ നിന്നു തുടങ്ങണമെന്നും ഗ്രാമവികസനം സാദ്ധ്യമായാൽ മാത്രമേ നാഗരികമായ പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗ്രാമങ്ങളിൽ നിന്നു പുതിയവ്യാവസായിക ആശയങ്ങൾ ഉയർന്നുവരണം. നബാർഡിന്റെയും സിസയുടേയും കേരളഗ്രാമീൺ ബാങ്കിന്റെയും പങ്കാളിത്തം മേഖലക്ക് കൂടുതൽ ഊർജ്ജം പകരും. അംഗങ്ങളായിട്ടുള്ളവർക്ക് കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയത്തിന്റെ അംഗീകാരത്തിൽ നൽകുന്ന പഹചാൻ കാർഡി (വീവേഴ്സ് കാർ)ന്റെ വിതരണവും വീവേഴ്സ് മുദ്രാ ലോൺ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം മുതിർന്ന നെയ്ത്തുകാരേയും ചടങ്ങിൽ ആദരിച്ചു. മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.കമ്പനി ചെയർമാൻ പുന്നക്കാട് ബിജു സ്വാഗതം പറഞ്ഞു.നബാർഡ് ചെയർമാൻ കെ.വി.ഷാജി മുഖ്യപ്രഭാഷണം നടത്തി.കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ ആശംസാപ്രസംഗം നടത്തി.