ജമ്മു കാശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

Monday 29 September 2025 1:13 AM IST

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റക്കാരുടെ സാന്നിദ്ധ്യമുണ്ടെന്ന സംശയത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്. സൈന്യവും ഭീകരരും തമ്മിൽ മണിക്കൂറോളം വെടിവയ്പുണ്ടായി. ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായിട്ടില്ല. മൃതദേഹങ്ങൾക്കായും കൂടുതൽ ഭീകരരുണ്ടോ എന്ന് കണ്ടെത്താനും പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം പാകിസ്ഥാനി ഡ്രോൺ കണ്ടെന്ന സംശയത്തെ തുടർന്ന് ബി.എസ്.എഫ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 6.30 ഓടെ രാംഗഡ് സെക്ടറിലെ കരാലിയൻ ഗ്രാമത്തിന് മുകളിലാണ് ഡ്രോൺ കണ്ടത്.