അനന്ത് ശാസ്‌ത്ര മിസൈൽ: 30,000 കോടിയുടെ കരാർ

Monday 29 September 2025 1:18 AM IST

ന്യൂഡൽഹി: പാകിസ്ഥാൻ, ചൈന അതിർത്തികളിലെ വ്യോമ പ്രതിരോധ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ആറ് റെജിമെന്റ് 'അനന്ത് ശാസ്ത്ര" മിസൈൽ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ഏകദേശം 30,000 കോടി രൂപ ടെൻഡർ ബി.ഇ.എല്ലിന് നൽകി സേന. ക്വിക്ക് റിയാക്ഷൻ സർഫസ്-ടു-എയർ മിസൈൽ (ക്യൂ.ആർ.എസ്.എ.എം) എന്ന അനന്ത് ശാസ്ത്ര ഡി.ആർ.ഡി.ഒ തദ്ദേശീയമായ വികസിപ്പിച്ചതാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോൺ ആക്രമണങ്ങളെ തടയുന്നതിൽ നിർണായക പങ്ക് വഹിച്ച ആകാശ്, മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈൽ (എം.ആർ.എസ്.എ.എം) അടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം ക്യൂ.ആർ.എസ്.എ.എം വ്യോമപ്രതിരോധത്തിന് കരുത്താകും.

അനന്ത് ശാസ്ത്ര

ലക്ഷ്യങ്ങൾ തിരഞ്ഞു കണ്ടെത്തി തകർക്കും

ഏകദേശം 30 കിലോമീറ്റർ ദൂരപരിധി

 പകലും രാത്രിയും പ്രവർത്തിക്കും.