കത്തിപ്പടരും മുമ്പേ അണഞ്ഞോ തമിഴകത്തിന്റെ ഇളയ ദളപതി ?

Monday 29 September 2025 2:04 AM IST

കരൂർ: സിനിമയും രാഷ്ട്രീയവും ഇഴ ചേർന്ന തമിഴകത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് മാസായാണ് വിജയ് തമിഴക വെട്രി കഴകം (ടി.വി.കെ) എന്ന പാർട്ടിയുമായി വന്നത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിച്ചുമുള്ള വരവും പോക്കും എക്കാലത്തും തമിഴ് രാഷ്ട്രീയത്തിലെ പ്രഹേളികയാണ്.

വിജയ് യുടെ സിനിമകൾ രാഷ്ടീയം പറഞ്ഞു തുടങ്ങിയത് മുതൽ അദ്ദേഹത്തിന്റ 'ലൈൻ' ഏറെക്കുറെ പിടികിട്ടിയിരുന്നു. അതിലൂടെ വിജയ് തനിക്ക് വേണ്ടിയുള്ള നിലമൊരുക്കുകയായിരുന്നു. ഫാൻസ് അസോസിയേഷനുകളെ പതിയെ രാഷ്ട്രീയ പാർട്ടിയായി പരുവപ്പെടിത്തിയെടുത്തും കൂടിക്കാഴ്ചകൾ നടത്തിയുമൊക്കെ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചു. ഒടുവിൽ 2024ൽ ടി.വി.കെ പിറന്നു.

ആൾക്കൂട്ടങ്ങളെ കൂട്ടി രാഷ്ട്രീയം പറഞ്ഞ് 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാൻ തയ്യാറെടുക്കവേയാണ് കരൂർ ദുരന്തം . ഒന്നര വയസുകരന്റേത് ഉൾപ്പെടെ 40 പേരുടെ ജീവനെടുത്ത ദുരന്തം,ഹതാരത്തിന്റെ പ്രഭയ്ക്ക് തന്നെ മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലാണ് ഉയരുന്നത്. അപകടം സംഭവിച്ചതിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് പറന്നത് വിമർശനത്തിന്റെ മൂർച്ച കൂട്ടുന്. ദുരന്ത മുഖത്ത് നിന്ന് നിമിഷ നേരം കൊണ്ട് ചെന്നൈയിലേക്ക് പോയ വിജയ യെയും മണിക്കൂറുകൾക്കകം ചെന്നൈയിൽ നിന്ന് കരൂരിലെത്തിയ മുഖ്യമന്ത്രി .സ്റ്റാലിനെയും ജനങ്ങൾ വിലയിരുത്തും.. പതിയെ തുടങ്ങി കൊടുങ്കാറ്റായി ആഞ്ഞുവീശാനുള്ള താരത്തിന്റെ ശ്രമങ്ങൾക്ക്

ബ്രേക്കിടാനായി. അടുത്ത തിരഞ്ഞെടുപ്പിന് എട്ട്മാസം മാത്രം ബാക്കി നിൽക്കെ, വിജയ്‌യെ തളയ്ക്കാൻ ഡി.എം.കെയ്ക്ക് സുവർണാവസരം.

വി​ജ​യ്‌​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധം; സു​ര​ക്ഷ​ ​കൂ​ട്ടി

ചെ​ന്നൈ​:​ ​വി​ജ​യു​ടെ​ ​വീ​ടി​ന് ​മു​ന്നി​ൽ​ ​ത​മി​ഴ്നാ​ട് ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധം​ ​പ്ര​ക​ട​നം​ ​ന​ട​ന്നു.​ ​'​കൊ​ല​യാ​ളി​യെ​ ​പു​റ​ത്തു​ ​വാ​'​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യം​ ​ഉ​യ​ർ​ത്തി​യാ​യി​രു​ന്നു​ ​പ്ര​തി​ഷേ​ധം.​ ​വീ​ട്ടി​നു​ള്ളി​ൽ​ ​ഒ​ളി​ക്ക​രു​തെ​ന്നും​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​വി​ജ​യെ​ ​ല​ക്ഷ്യം​വെ​ച്ച് ​മു​ദ്രാ​വാ​ക്യം​ ​ഉ​യ​ർ​ത്തി.​ ​അ​തേ​സ​മ​യം​ ​വി​ജ​യു​ടെ​ ​വീ​ടി​ന് ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കാ​ൻ​ ​കേ​ന്ദ്ര​സേ​ന​യു​ടെ​ ​ഒ​രു​ ​സം​ഘം​ ​കൂ​ടി​ ​ഇ​ന്ന​ലെ​ ​എ​ത്തി.​ ​ഇ​തി​ന് ​പു​റ​മെ​ ​ടി.​വി.​കെ​ ​നേ​താ​ക്ക​ൾ​ക്കും​ ​സു​ര​ക്ഷ​ ​ഒ​രു​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​പൊ​ലീ​സി​ന് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തി​ഷേ​ധം​ ​കാ​ര​ണം​ ​ഉ​ണ്ടാ​കു​ന്ന​ ​അ​നി​ഷ്ട​ ​സം​ഭ​വ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കാ​നാ​ണ് ​നി​ർ​ദേ​ശ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.