ദുരന്ത നൊമ്പരത്തിൽ കരൂർ മെഡി.കോളേജ്

Monday 29 September 2025 2:05 AM IST

കരൂർ: എങ്ങും അങ്കലാപ്പിന്റെ അലയൊലികൾ. കരൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പുറത്തേക്കും സ്‌ട്രെച്ചറുകളും ഐ.വി ട്രിപ്പുകളുമായി പരക്കംപായുന്നവർ. ചുറ്റും അലറിക്കരയുന്ന മുഖങ്ങൾ. ഇതായിരുന്നു ദുരന്തശേഷമുള്ള കാഴ്ച.

ദുരന്തം വെങ്കമേട്ടിൽ നിന്നുള്ള പാൽ വിൽപ്പനക്കാരൻ മുരുകന് സമ്മാനിച്ചത് ആജീവനാന്ത വേദനയാണ്. വാരിയെല്ലുപൊട്ടി അബോധാവസ്ഥയിലാണ് ശനിയാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചത്.

അമ്മയ്ക്കൊപ്പമാണ് മുരുകൻ റാലിയിൽ പങ്കെടുക്കാനെത്തിയത്. തിക്കിലും തിരക്കിലുംപെട്ട് ബോധം നഷ്ടപ്പെട്ട മുരുകൻ അമ്മ ദുരന്തത്തിൽ നഷ്ടപ്പെട്ടത് അറിഞ്ഞില്ല. അമ്മയുടെ മഞ്ഞ നിറത്തിലുള്ള ബാഗ് നിലത്ത് കിടക്കുന്നത് മാത്രമാണ് കണ്ടത്. മുരുകനെ അമ്മയുടെ വേർപാട് അറിയിച്ചിട്ടില്ല. രാവിലെ മുതൽ ഭക്ഷണംപോലും കഴിക്കാതെ വിജയ് വരുന്നത് കാത്തിരിക്കുകയായിരുന്നു അമ്മയും മകനുമെന്ന് സുഹൃത്ത് പറയുന്നു.

രാത്രി 7.30ന് ആരംഭിച്ച വിജയ് യുടെ പ്രസംഗം കേൾക്കാൻ മൂന്നു മണി മുതൽ കാത്തിരിക്കുകയായിരുന്നുവെന്ന് തലനാരിഴക്ക് രക്ഷപ്പെട്ട എൻ. ഗിരിരാജ് ഓർക്കുന്നു. പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് ആളുകൾ ഐസ് ക്രീം വണ്ടിയിലേക്ക് ചാടിക്കയറുകയും അത് തകർന്ന് ആളുകൾ ഒന്നിന് മുകളിൽ ഒന്നായി മറിഞ്ഞ് വീഴുകയുമായിരുന്നു. മുരുകൻ വിറയാർന്ന ശബ്ദത്തോടെ ഓർത്തെടുത്തു.

ക​രൂ​ർ​ ​ദു​ര​ന്തം​;​ ​മ​രി​ച്ച​വ​രി​ൽ​ ​ഒ​ന്ന​ര​ ​വ​യ​സു​കാ​ര​നും

ക​രൂ​ർ​:​ക​രൂ​രി​ലെ​ ​റാ​ലി​ ​ദു​ര​ന്ത​ത്തി​ൽ​ ​മ​രി​ച്ച​വ​രി​ൽ​ ​ഒ​ന്ന​ര​ ​വ​യ​സു​കാ​ര​നും.​മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം​ ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​ധ്രു​വ് ​വി​ഷ്ണു​വി​നാ​ണ് ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യ​ത്.​ദു​ര​ന്ത​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​ഇ​ര​യാ​ണ് ​ധ്രു​വ്.​ഒ​ന്ന് ​ക​ണ്ണു​ ​തു​റ​ക്കു​മോ​ ​എ​ന്ന് ​ചോ​ദി​ച്ച് ​കു​ട്ടി​യു​ടെ​ ​അ​മ്മ​ ​അ​ല​മു​റ​യി​ട്ട​ത് ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​ ​ഉ​ള്ളു​ല​ച്ചു.​ഒ​ന്ന​ര​ ​വ​യ​സു​കാ​ര​ന്റെ​ ​മൃ​ത​ദേ​ഹം​ ​മാ​റോ​ട​ണ​ച്ച് ​ക​ര​യു​ന്ന​ ​അ​മ്മ​യെ​ ​ആ​ശ്വ​സി​പ്പി​ക്കാ​നാ​കാ​തെ​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും​ ​പൊ​ട്ടി​ക്ക​ര​ഞ്ഞു. 15​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​ ​ആ​യി​ര​ത്തോ​ളം​ ​കു​ട്ടി​ക​ളാ​ണ് ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ചെ​റി​യ​ ​കു​ട്ടി​ക​ളെ​ ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നെ​തി​രെ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും​ ​അ​തെ​ല്ലാം​ ​അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു.​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​മൂ​ന്ന് ​പേ​ർ​ക്ക് ​ദു​ര​ന്ത​ത്തി​ൽ​ ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യി.​ ​ഹേ​മ​ല​ത​ ​മ​ക്ക​ളാ​യ​ ​സാ​യ് ​കൃ​ഷ്ണ,​സാ​യ് ​ജീ​വ​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ക​രൂ​രി​ൽ​ ​ബി​രി​യാ​ണി​ ​ക​ച്ച​വ​ടം​ ​ചെ​യ്ത് ​ഉ​പ​ജീ​വ​നം​ ​ന​ട​ത്തി​വ​ന്ന​ ​കു​ടും​ബ​മാ​യി​രു​ന്നു.​കു​ട്ടി​ക​ളു​ടെ​ ​ആ​ഗ്ര​ഹം​ ​സാ​ധി​ച്ചു​കൊ​ടു​ക്കാ​നാ​ണ് ​തി​ര​ക്ക് ​അ​വ​ഗ​ണി​ച്ചും​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​വി​ജ​യി​യെ​ ​കാ​ണാ​നാ​യി​ ​കാ​ത്തി​രു​ന്ന​ത്.​ആ​കെ​ ​ഒ​ൻ​പ​ത് ​കു​ട്ടി​ക​ളും​ 17​ ​സ്ത്രീ​ക​ളു​മാ​ണ് ​മ​രി​ച്ച​ത്.

വിജയ് എത്തുംമുമ്പേ

പ്രശ്നങ്ങൾ തുടങ്ങി

വിജയ് യുടെ പ്രചരണ വാഹനം എത്തുന്നതിനു മുമ്പ് തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. കാരവൻ എത്തിയതോടെ തിക്കും തിരക്കും വർദ്ധിച്ചു. വിജയ് യുടെ വാഹനം മുന്നോട്ടു നീങ്ങാൻ തുടങ്ങിയപ്പോൾ താൻ താഴേക്ക് വീഴുകയായിരുന്നുവെന്ന്

പരിക്കേറ്റ 17കാരൻ മദിഷ് പറഞ്ഞു. കൈകളിൽ പൊട്ടലും മുഖത്ത് പരിക്കേറ്റ് വീക്കവും ഉണ്ട്. കാരവാൻ ആൾക്കൂട്ടത്തിനിടയിലൂടെ മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് രക്ഷപ്പെട്ടവരെല്ലാം പറയുന്നത്.