ദാരിദ്രവും ദുരിതവും മാറില്ല; വീട്ടിൽ ഈ നാല് സാധനങ്ങൾ തുറന്നിടരുത്

Monday 29 September 2025 2:34 PM IST

വീടിന്റെ മാത്രമല്ല നമ്മുടെയും ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്നതാണ് വാസ്തു ശാസ്ത്രം. നിസാരമെന്ന് തോന്നുമെങ്കിലും വീട്ടിലെ ഓരോ വസ്‌തുക്കളുടെ സ്ഥാനവും അത് ക്രമീകരിച്ചിരിക്കുന്ന രീതിയും ചെയ്യുന്ന പ്രവൃത്തികളും അവിടെ താമസിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളത്. വീട്ടിലെ നാല് കാര്യങ്ങൾ ഒരിക്കലും തുറന്നുവയ്ക്കരുതെന്ന് വാസ്തു വിദഗ്ധർ പറയുന്നു. അങ്ങനെ ചെയ്യുന്നത് വീട്ടിൽ ദാരിദ്രത്തിനും ദുരിതത്തിനും കാരണമാകുമെന്നാണ് വിശ്വാസം. അവ എന്തൊക്കെയാണെന്ന് നോക്കാം.

അതിൽ ആദ്യം ഉപ്പാണ്. വാസ്തു ശാസ്ത്രം അനുസരിച്ച് ഉപ്പ് ഒരിക്കലും അടുക്കളയിൽ തുറന്നുവയ്ക്കരുത്. ജ്യോതിഷത്തിൽ ഉപ്പ് ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഉപ്പ് തുറന്നിടുന്നത് വ്യക്തിപരവും പ്രൊഫഷണൽ ജീവിതത്തിലും പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വാസം. രണ്ടാമത്തേത് അലമാരയാണ്. പലരും വീട്ടിലെ അലമാര തുറന്നിടാറുണ്ട്. എന്നാൽ ഇത് ലക്ഷ്‌മി ദേവിയുടെ കോപത്തിന് കാരണമാകുന്നുവെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത്തരം വീട്ടിൽ ദാരിദ്രം ഉണ്ടാകുമെന്നാണ് വിശ്വാസം.

അതുപോലെ തന്നെ ഒരിക്കലും ഭക്ഷണ സാധനങ്ങൾ തുറന്നുവയ്ക്കരുത്. ഇതും ദേവി കോപത്തിന് കാരണമാകുകയും ഭക്ഷണത്തിനും പണത്തിനും ക്ഷാമം അനുഭവപ്പെടുമെന്നും വാസ്തു വിദഗ്ധർ പറയുന്നു. കൂടാതെ പാൽ ഒരിക്കലും അടുക്കളയിൽ തുറന്നുവയ്ക്കരുത്. ഇത് ജാതകത്തിലെ ശുക്രനെ ദുർബലപ്പെടുത്തുന്നുവെന്നാണ് വിശ്വാസം.