ഒറ്റക്കൊമ്പൻ മാർച്ച് 27ന് റിലീസ്
56 ദിവസത്തെ ചിത്രീകരണം കൂടി
സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയായ ഒറ്റക്കൊമ്പൻ മാർച്ച് 27 ന് റിലീസ് ചെയ്യും. നവാഗതനായ മാത്യുസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്റെ 56 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർത്ഥ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്ളീൻ ഫാമിലി ആക്ഷൻ ഡ്രാമയാണ് ഒറ്റക്കൊമ്പൻ.കേന്ദ്രമന്ത്രി ആയ ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രംകൂടിയാണ് .സുരേഷ് ഗോപിയുടെ 250-ാമത് ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത്, വിജയരാഘവൻ, ലാലു അലക്സ്, ജോണി ആന്റണി, ചെമ്പൻ വിനോദ്, ബിജു പപ്പൻ, അഭിനയ, മേഘ്ന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്നു. ഷാജികുമാർ ആണ് ഛായാഗ്രഹണം . സംഗീതം ഹർഷവർദ്ധൻ രാമേശ്വർ. എഡിറ്റർ വിവേക് ഹർഷൻ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.