പുതിയ റെക്കോഡിൽ ലോക
ഇന്ത്യയിൽ ഏറ്റവും കളക്ഷൻ നേടുന്ന മലയാള ചിത്രം
റിലീസ് ചെയ്ത് അഞ്ച് ഞായറാഴ്ച പിന്നിടുമ്പോഴും ബോക്സോഫീസിൽ അജയ്യ മുന്നേറ്റം തുടരുന്ന മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ ലോക: ചാപ്റ്റർ 1, ചന്ദ്രയ്ക്ക് പുതിയ റെക്കോഡ്. ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. 170 കോടി ഇന്ത്യയിൽ നിന്ന് മാത്രം നേടിക്കഴിഞ്ഞ ലോക: 168.50 കോടി നേടിയ മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോഡാണ് തിരുത്തിയത്. കേരളത്തിലും ഗൾഫ് നാടുകളിലും ചെന്നൈയിലും മികച്ച കളക്ഷൻ നേടുന്ന ലോകയ്ക്ക് ഇനി മറികടക്കാനുള്ളത് തുടരും കേരളത്തിൽ നിന്ന് മാത്രം നേടിയ 118 കോടിയുടെ റെക്കോഡാണ്. ആ റെക്കോഡിന് 6 കോടി മാത്രം അകലെയാണ് ലോക ഇപ്പോൾ.ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച 'ലോകയുടെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര".
കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രത്തിൽ അതിഥി താരങ്ങളുടെ വലിയ നിരതന്നെയുണ്ട്.