ലോക ഹൃദയ ദിനാചരണം
Tuesday 30 September 2025 12:29 AM IST
കോട്ടയം : ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ. ശോഭ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളജിലെ നഴ്‌സുമാർക്കും ഏറ്റുമാനൂർ ബ്ലോക്കിലെ കുടുംബശ്രീ പ്രവർത്തകർക്കും സി.പി.ആർ പ്രായോഗിക പരിശീലനം നൽകി. ഡോ. അർജുൻ ജെയിംസ് നേതൃത്വം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ഡോ. വ്യാസ് സുകുമാരൻ, ഡോ. റൈഹാനത്തുൽ മിസിരിയ, ഡോ.കെ. ജയപ്രകാശ്, ഡോ.എൻ. ജയപ്രസാദ്, ഡോ. ആർ.പി. രഞ്ജിൻ എന്നിവർ പ്രസംഗിച്ചു.