പേവിഷബാധ  ദിനാചരണം

Tuesday 30 September 2025 12:30 AM IST

കോട്ടയം: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും കോട്ടയം ജനറൽ ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു. മൃഗങ്ങളുടെ കടിയേൽക്കുന്നവർക്ക് മുറിവ് കഴുകുന്നതിനായി കോട്ടയം ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള ഇടത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സുഷമ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ ദിനാചരണ സന്ദേശം നൽകി. എൻ.ആർ.സി.പി. നോഡൽ ഓഫീസർ ഡോ. ദീപു സെമിനാർ നയിച്ചു.