ആറ്റിങ്ങൽ യൂണിയൻ ശാഖ നേതൃയോഗം
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ ശാഖ നേതൃയോഗവും നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാസഹായവും,വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.യൂണിയൻ വൈസ് പ്രസിഡന്റ് ഷാജിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.
എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അതുൽ.എ.അഗ്നിവേശ്,പി.എച്ച്.ഡി നേടിയ സ്വാതി ഭാസി,എഫ്.ഒ.എ ട്രെഡിൽ ഓൾ ഇന്ത്യ ലെവലിൽ ഒന്നാം റാങ്ക് നേടിയ വർഷ.ഡി.എൽ എന്നിവരെ അനുമോദിച്ചു.യൂണിയന് കീഴിലുള്ള 29 ശാഖകളിൽ നിന്നും പ്ലസ്ടു,പത്താം ക്ലാസ് പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ 56 കുട്ടികൾക്കുള്ള മെമ്മന്റോയും യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ നിന്ന് തിരഞ്ഞെടുത്ത നിർദ്ധനരായ 35 രോഗികൾക്കുള്ള ചികിത്സ സഹായ വിതരണവും യൂണിയൻ പ്രസിഡന്റ് നിർവഹിച്ചു.
യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്,യൂണിയൻ കൗൺസിലർമാരായ റോയൽ അജി,എസ്.സുജാതൻ,അജു കൊച്ചാലുംമൂട്,കെ.സുധീർ,പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ സി.ഷാജി,സുരേഷ് ബാബു,യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ഡി.ഗീതാദേവി,വൈസ് ചെയർപേഴ്സൺ പ്രശോഭ ഷാജി,കൺവീനർ ശ്രീല ബിജു,ട്രഷറർ ഷീല ത്യാഗരാജൻ എന്നിവർ പങ്കെടുത്തു.വനിതാ സംഘം ഭാരവാഹികളായ ബിന്ദു ബിനു,ഷീജ അജികുമാർ,ഷേർളി സുദർശൻ,സുശീല രാജൻ,വി.രാധാമണി,അനില ബിജു,ലത തങ്കപ്പൻ,എസ്.ആർ.ശ്രീകല,യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ജയപ്രസാദ്,അരുൺ ചന്ദ്രൻ,മഹിമ അനിൽ,അനിൽകുമാർ കരിച്ചിയിൽ എന്നിവർ നേതൃത്വം നൽകി.
ഒക്ടോബർ 12ന് വർക്കല ശ്രീമൂകാംബിക കൺവൻഷൻ സെന്ററിൽ നടക്കുന്ന ശാഖ നേതൃസംഗമം വൻ വിജയമാക്കാൻ യോഗം ഐക്യകണ്ഠമായി തീരുമാനമെടുത്തു.യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് സ്വാഗതവും,വനിതാ സംഘം കൺവീനർ ശ്രീല ബിജു നന്ദിയും പറഞ്ഞു.