ഹോട്ടൽ റസ്റ്റോറന്റ് അസോ. സമ്മേളനം

Monday 29 September 2025 8:30 PM IST

കാഞ്ഞങ്ങാട്:അടിക്കടി ഉണ്ടാകുന്ന അവിശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് ബന്ധപ്പെട്ടവർ ഇടപെടണമെന്നും ഹോട്ടൽ വ്യവസായത്തെ ബാധിക്കുന്ന പൊലൂഷൻ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ ഉദാരമാക്കണമെന്നും തട്ടുകടകൾ നിയന്ത്രിക്കണമെന്നും കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി,ജില്ലാ ട്രഷറർ രഘുവീർ പൈ, സംസ്ഥാന കമ്മിറ്റി അംഗം കെ.സത്യനാഥൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.ഗംഗാധരൻ റിപ്പോർട്ടും,ഹമീദ് കുളിയങ്കാൽ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എം.ശിശുപാലൻ(പ്രസിഡന്റ്) സുധീഷ് സൂര്യ(വൈസ് പ്രസിഡന്റ്) എം.ഗംഗാധരൻ(സെക്രട്ടറി) നജേഷ് ഒറിഗാനോ(ജോ.സെക്രട്ടറി) ഹമീദ് കുളിയങ്കാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.