ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും
Tuesday 30 September 2025 1:21 AM IST
വർക്കല: ഗുരുധർമ്മപ്രചാരണസഭ വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ ഭവനങ്ങളിൽ നടന്ന ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും സത്സംഗവും സമാപിച്ചു.വിശേഷാൽ ഐശ്വര്യപൂജയോടെ വക്കം കണ്ണമംഗലം ക്ഷേത്രത്തിൽ നടന്ന സമാപന സമ്മേളനം സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ്‌ബാബു അദ്ധ്യക്ഷത വഹിച്ചു.മാതൃസഭ ജില്ലാ പ്രസിഡന്റ് സരളാഭാസ്കർ, സുലജകുമാരി, വെട്ടൂർ ശശി, പ്രജുകുമാർ, ബോസ്,സജീവ് വക്കം, സൂരജ്, ശിവരാമൻ, അജയൻ വിളബ്ഭാഗം,രത്നമ്മ പ്രസേനൻ, ബേബി ഗിരിജ,വനജ പ്രകാശ്, ബീന ഉടയാൻകുഴി, ലേഖ തുടങ്ങിയവർ നേതൃത്വം നൽകി.