പടിയൂർ പ്രാഥമികാരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു.

Monday 29 September 2025 8:32 PM IST

ഇരിട്ടി:പടിയൂർ പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിനായി നിർമിച്ച പുതിയ കെട്ടിടം അഡ്വ.പി.സന്തോഷ് കുമാർ എം.പി നാടിന് സമർപ്പിച്ചു. പുതുതലമുറയെ നശിപ്പിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ഉപയോഗിച്ചാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിച്ചത്. പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.മിനി, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.സിബി, കെ. രാഗേഷ്, കെ.വി.തങ്കമണി, പഞ്ചായത്ത് അംഗം സി വി.എൻ അബൂബക്കർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് എ.എക്‌സ് ഇ.മനോജ് കുമാർ, സംഘാടക സമിതി കൺവീനർ കെ.രാജീവ് , ഊരത്തൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ടി.പി. സത്യജൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.