സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ്
ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ അദാനി ഫൌണ്ടേഷനും ആർ.സി.സി യും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ക്യാൻസർ നിർണ്ണയവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും എസ് എൻ ഡി പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ കൺവീനർ മുല്ലൂർ വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് വിജയപ്രതാപൻ, പഞ്ചായത്ത് അംഗം കട്ടച്ചൽക്കുഴി ബി. രാധാകൃഷ്ണൻ,എന്നിവർ മുഖ്യാതിഥികളായി.യൂത്ത് മൂവ്മെന്റ് കോവളം യൂണിയൻ സെക്രട്ടറി വിജേഷ് ആഴിമല, പ്രസിഡന്റ് അനു രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി വിധിൻ പെരിങ്ങമ്മല, മംഗലത്തുകോണം ആർ.തുളസീധരൻ, അരുൺസാഗർ മംഗലത്തുകോണം, അജേഷ് കട്ടച്ചൽക്കുഴി, വനിതാ സംഘം കോവളം യൂണിയൻ പ്രസിഡന്റ് ഗീത മധു, വനിതാസംഘം കോവളം യൂണിയൻ സെക്രട്ടറി ഗീത മുരുകൻ,ഉഷ മംഗലത്തുകോണം,ഗിരിജ സുകുമാരൻ, സൈബർസേന യൂണിയൻ ചെയർമാൻ കട്ടച്ചൽക്കുഴി ശ്രീകുമാർ,സംസ്ഥാനകമ്മിറ്റി അംഗം ദിപു അരുമാനൂർ, അദാനി ഗ്രൂപ്പ് പ്രതിനിധി ജോർജ് സെൻ, ആതിര, മംഗലത്തുകോണം ശാഖ പ്രസിഡന്റ് ഷിജു, സെക്രട്ടറി അജികുമാർ ബാബു,വനിതാ സംഘം പ്രസിഡന്റ് അനിത, സെക്രട്ടറി അനിതകുമാരി, വിഷ്ണു പുന്നമൂട് എന്നിവർ സംസാരിച്ചു.