ദമ്പതികളെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതി അറസ്റ്റിൽ

Tuesday 30 September 2025 1:14 AM IST

മലയിൻകീഴ്: വിളപ്പിൽശാല പുറ്റുമേൽക്കോണം സ്വദേശികളായ ദമ്പതികളെ ആക്രമിച്ച ശേഷം, ഒളിവിൽപ്പോയ പ്രതിയെ കോഴിക്കോട് നിന്ന് വിളപ്പിൽശാല പൊലീസ് പിടികൂടി.വിളപ്പിൽശാല പുറ്റുമേൽക്കോണം ശിവപുരം തിരുവാതിര വീട്ടിൽ ശ്രീജിത്താണ്(40)അറസ്റ്റിലായത്.ഇക്കഴിഞ്ഞ ജൂലായ് 7നാണ് ദമ്പതികളെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞത്.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു.എസ്.എച്ച്.ഒ വി.നിജാം,എസ്.ഐ ജെ.രാജൻ,എസ്.സി.പി.ഒമാരായ രാജേഷ്,അഖിൽ,സി.പി.ഒ ജിജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.