പ്രദർശന വില്പന മേള
Tuesday 30 September 2025 1:15 AM IST
തിരുവനന്തപുരം:ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്എൻ.എൽ)ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശന വില്പന മേളയ്ക്ക് സ്റ്റാച്യുവിലെ സി.ടി.ഒയിൽ ഇന്നലെ തുടക്കമായി. ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ.സജികുമാർ ഉദ്ഘാടനം ചെയ്തു.ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷനുകൾ,4ജി മൊബൈൽ സേവനങ്ങൾ,ഡിജിറ്റൽ സൊല്യൂഷനുകൾ എന്നിവ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.പ്രത്യേക ഓഫറുകളും സ്‌കീമുകളും ലഭ്യമാക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.ഒക്ടോബർ 4ന് മേള സമാപിക്കും.