ഓൾ കേരള ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ്
Tuesday 30 September 2025 1:18 AM IST
തിരുവനന്തപുരം: ലോട്ടറി തൊഴിലാളികളുടെ വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കുക, 5000 രൂപ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ ധർണ നടത്തി.സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.കൈരളി റാഫി,എം.എസ്.യൂസഫ്,ആനത്താനം രാധാകൃഷ്ണൻ,അമ്പലത്തറ മുരളീധരൻ നായർ,അയിര സലിംരാജ്,സി.രാജലക്ഷ്മി,എൻ.എസ്.ഷാജികുമാർ,ഉള്ളൂർ വത്സലൻ,സി.വിജയൻ,പ്രഭാകരൻ നായർ,കരമന കൃഷ്ണകുമാർ,പ്രീതകുമാർ,ശശി,ജയിംസ്,മലയിൻകീഴ് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.