വക്കം സൗഹൃദവേദി.
Tuesday 30 September 2025 1:19 AM IST
തിരുവനന്തപുരം: കായൽവാരം കൂട്ടായ്മ ട്രസ്റ്റും വക്കം സൗഹൃദവേദിയും സംയുക്തമായി ജില്ലയിലെ തയ്യാറാക്കിയ കായൽ ടൂറിസം സാദ്ധ്യതകളടങ്ങിയ പദ്ധതി റിപ്പോർട്ട് ശശി തരൂർ എം.പിക്ക് കൈമാറി.328 കോടിയുടെ പ്രോജക്ട് ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ സാധിക്കും.കണ്ണാടിപ്പാലവും, സീ പ്ലെയിൻ സാദ്ധ്യതകളും, മറ്റും പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കായൽവാരം കൂട്ടായ്മ ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.അബ്ദുൽ കലാം,വക്കം സൗഹൃദവേദി പ്രസിഡന്റ് സി.വി.സുരേന്ദ്രൻ, ഇ.സി.എം കെ.ബി.മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ്, പദ്ധതിയുടെ രൂപരേഖ കൈമാറിയത്.