മാർച്ചും ധർണയും
Tuesday 30 September 2025 1:20 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ പെർഫോമൻസ് ഓഡിറ്റ് നിറുത്തലാക്കുന്നതിനെതിരെ
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ മന്ത്രി എം.ബി രാജേഷിന്റെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ,കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്.പ്രദീപ് കുമാർ,കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ഡി.ശ്രീനിവാസ്,കെ.എം.അനിൽകുമാർ,ബി.നൗഷാദ്,എ.സുധീർ,ജി.ആർ.ഗോവിന്ദ്,ആർ.രാമചന്ദ്രൻനായർ,സുരേഷ് കുമാർ,സജീവ് പരിശവിള,ബി.അജികുമാർ,ആർ.രഞ്ജിഷ് കുമാർ,എൻ.പ്രസീന,വി.ഉമൈബ,എൻ.റീജ,എസ്.ജ്യോതികൃഷ്ണ,ജി.എസ്.കീർത്തിനാഥ്,എം.അജേഷ്,സ്മിത അലക്സ്,ജി.രാജേഷ് കുമാർ,തിബീൻ നീലാംബരൻ,മീരസുരേഷ്,സുനിത.എസ്.ജോർജ് എന്നിവർ പങ്കെടുത്തു.