പുസ്‌തക പ്രകാശനം

Tuesday 30 September 2025 1:22 AM IST

തിരുവനന്തപുരം: കേന്ദ്ര സർവകലാശാല മുൻ രജിസ്ട്രാർ ഡോ.എ.രാധാകൃഷ്ണൻ നായർ,ഡോ.സുനിത രഞ്ജൻ,ഡോ.ഗൗരി ഹർദികർ എന്നിവർ ചേർന്നെഴുതിയ കോർ ലൈഫ് സ്‌കിൽസ് ഫോർ ദി ട്വന്റി ഫസ്റ്റ് സെഞ്ച്വറി എന്ന പുസ്‌തകം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രകാശനം ചെയ്‌തു. കേന്ദ്ര സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.ജി.ഗോപകുമാറിന് പുസ്‌തകം കൈമാറി. മുൻ ചീഫ് സെക്രട്ടറി ഡോ.ജിജി തോംസൺ അദ്ധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.കെ.സി.നായർ പുസ്‌തകാവതരണം നടത്തി.