അനധികൃത മീൻ പിടിത്തം പരിശോധന

Tuesday 30 September 2025 1:37 AM IST

കോട്ടയം : അനധികൃത മീൻപിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും വ്യപകമാക്കി. വേമ്പനാട്ടു കായൽ, പുഴകൾ, തോടുകൾ, പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ നിരോധിത മാർഗങ്ങളുപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകമായതോടെയാണ് പരിശോധന കർശനമാക്കിയത്. വേമ്പനാട്ട് കായലിൽ കാട്ടിക്കുന്ന്, വൈക്കം, വെച്ചൂർ, ടി.വി.പുരം, തണ്ണീർമുക്കം ഭാഗങ്ങളിൽ വകുപ്പ് ഒരുമാസത്തിനിടെ നടത്തിയ രാത്രികാല പട്രോളിംഗിൽ അരളിവല എന്ന അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. തിരുവാർപ്പ് നടുവിലെപ്പാടം പാടശേഖരത്തിൽ മോട്ടോർതറയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച മടവല പിടിച്ചെടുത്തു.