ടി.ടി. സൈജന് അവാർഡ്
Tuesday 30 September 2025 12:00 AM IST
തൃശൂർ: എ.പി.തോമസ് മാസ്റ്റർ ഓർമ്മക്കൂട്ടം ഏർപ്പെടുത്തിയ ഗുരുമാനസ പുരസ്‌കാരത്തിന് അയ്യന്തോൾ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ടി.ടി സൈജൻ അർഹനായി. അദ്ധ്യാപന - സാമൂഹിക രംഗത്തെ ഇടപെടലുകൾ പരിഗണിച്ചാണ് അവാർഡ്. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അഞ്ചിന് വൈകീട്ട് നാലിന് തയ്യൂർ ഗവ. ഹൈസ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ നൽകും.സ്മാരക സമശീർഷ ഗുരു പുരസ്‌കാരത്തിന് എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി ഹൈസ്‌കൂളിലെ പി.സി. ശ്രീജ, തയ്യൂർ ഗവ. ഹൈസ്‌കൂളിലെ എം.പി പ്രദീപ്, വേലൂർ ആർ.എസ്.ആർ.വി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ലിജി സി.ജേക്കബ്, വേലൂർ ആർ.എം.എസ്.എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ സി.ജെ ജിജു എന്നിവർ അർഹരായെന്ന് സെബാസ്റ്റ്യൻ തയ്യൂർ,പി.എ ബഷീർ, പ്രകാശൻ മട്ടന്നൂർ, പി.അരുൺ എന്നിവർ അറിയിച്ചു.