ലൈബ്രറി വജ്ര ജൂബിലി നിറവിൽ
Tuesday 30 September 2025 12:00 AM IST
കയ്പമംഗലം: പെരിഞ്ഞനത്തെ യൂത്ത് ലൈബ്രറി ആൻഡ് റീഡിംഗ് റൂം വജ്രജൂബിലിയുടെ നിറവിൽ. ജൂബിലി ആഘോഷം ഒക്ടോബർ 2 ന് നടക്കും. വൈകീട്ട് 3 ന് നടക്കുന്ന വജ്ര ജൂബിലി ആഘോഷം ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയാകും. സാഹിത്യകാരനും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ സുരേന്ദ്രൻ മാങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും.കലാപരിപാടികളും നടക്കും. 1950 ആഗസ്റ്റ് 15 ൽ സ്ഥാപിതമായ യൂത്ത് ലൈബ്രറിയിൽ 5000 പുസ്തകങ്ങളും 400 ഓളം അംഗങ്ങളുമുണ്ട്. ബാലവേദി, യുവത, വനിതാവേദി, വയോവേദി, കലാകായിക വേദി, അക്ഷരസേന തുടങ്ങി ഉപസമിതികളുമുണ്ട്. വായനശാല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വരദ, സെക്രട്ടറി എം.ഹേമന്ത് കുമാർ, അരവിന്ദാക്ഷൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.