വാക്കത്തോണും സംഗമവും

Tuesday 30 September 2025 12:00 AM IST

തൃശൂർ: കോർപറേഷൻ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച രോഗികളും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും കാർഡിയോളജി വിഭാഗം ജീവനക്കാരും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. ഡോൺട് മിസ് ദ ബീറ്റ് എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച വാക്കത്തോണിന് മേയർ എം.കെ. വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർ നേതൃത്വം നൽകി. വാക്കത്തോണിനുശേഷം കോർപറേഷൻ ജനറൽ ആശുപത്രി സംഘടിപ്പിച്ച ഹൃദയ ശസ്ത്രക്രിയ നടത്തിയവരുടെ സംഗമത്തിൽ 4100 കേസുകൾ വിജയകരമായി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ കോർപറേഷൻ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ്‌പോൾ പനയ്ക്കൽ, ശസ്ത്രക്രിയകൾ നടത്തിയ ഡോ. കൃഷ്ണകുമാർ, ഡോ. വിവേക്, കാർഡിയോളജി വിഭാഗത്തെയും മേയർ എം.കെ. വർഗീസ് ആദരിച്ചു.പി.കെ. ഷാജൻ അദ്ധ്യക്ഷനായി.