ക്വിസ് മത്സര വിജയികൾ

Tuesday 30 September 2025 4:50 AM IST

അമ്പലപ്പുഴ: തോട്ടപ്പള്ളി ഫെസ്റ്റിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ എച്ച്. എസ്, എച്ച് .എസ് .എസ് വിഭാഗങ്ങളിൽ പറവൂർ ഗവ. ഹൈസ്കൂളിലെ അഭിനവ് കൃഷ്ണ, നവതേജ്കിരൺ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആലപ്പുഴ ലജ്നത്ത് എച്ച് .എസിലെ ഷാഹിന മെഹമൂദ്, അബ്ദുൾ അലിം എന്നിവർ രണ്ടാം സ്ഥാനവും, അമ്പലപ്പുഴ ഗവ. മോഡൽ എച്ച്. എസ് .എസിലെ സൂര്യനാരായണൻ, പൂർണ്ണ ശ്രീ എന്നിവർ മൂന്നാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തിൽ പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജിലെ നസീബ്, സോജൻ എന്നിവർ ഒന്നാം സ്ഥാനവും, ഗൗരി, ഹിഫ എന്നിവർ രണ്ടാം സ്ഥാനവും നേടി. അമിത് തിരുവനന്തപുരം ക്വിസ് മാസ്റ്ററായി.