ടൂറിസം സെമിനാർ സംഘടിപ്പിച്ചു

Tuesday 30 September 2025 1:50 AM IST

അമ്പലപ്പുഴ: തോട്ടപ്പള്ളി ഫെസ്റ്റിന്റെ ഭാഗമായി ലോക വിനോദസഞ്ചാര ദിനമായ സെപ്റ്റംബർ 27 ന് നടത്തിയ ടൂറിസം സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി .രാജേശ്വരി ഉദ്ഘാടനം ചെയ്തു. ബിനു കുര്യാക്കോസ് വിഷയാവതരണം നടത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. എച്ച് .സലാം എം .എൽ .എ, ഡി.ടി.പി.സി സെക്രട്ടറി കെ.ജി .അജേഷ്, വുമൺ ട്രാവൽ സ്പെഷ്യലിസ്റ്റ് ഇന്ദു കൃഷ്ണ, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, എ. ഓമനക്കുട്ടൻ, പി.ജി.സൈറസ്, കെ .പി. കൃഷ്ണദാസ്, കെ.മോഹൻ കുമാർ, പി.യു.ശാന്താറാം, കെ.പി.സത്യകീർത്തി, കെ.ജഗദീശൻ എന്നിവർ സംസാരിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി.പ്രഭാത് സ്വാഗതം പറഞ്ഞു.