സർപ്പപാഠം ബോധവത്കരണ ക്ലാസ്

Tuesday 30 September 2025 1:52 AM IST

മാന്നാർ: ദേവസ്വം ബോർഡ് പരുമല പമ്പാ കോളേജ് സുവോളജി അസോസിയേഷൻ സോർബ, കോളേജ് എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകൾ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സർപ്പപാഠം ബോധവത്കരണ ക്ലാസ് സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സുരേഷ്.എസ് അദ്ധ്യക്ഷനായി. കോട്ടയം പൊലീസ് കൺട്രോൾ റൂം സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഷെബിൻ പി.എ സർപ്പങ്ങളെ തിരിച്ചറിയുക, അവയിൽ നിന്ന് സുരക്ഷ നേടുക എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളോട് സംവദിച്ചു. സുവോളജി മേധാവി ഡോ.വാണി.എസ്, എൻ.എസ്.എസ് കോർഡിനേറ്റർ ഡോ.പ്രിയമോൾ.പി, എൻ.സി.സി കോർഡിനേറ്റർ ഡോ.സാജൻ.പി എന്നിവർ സംസാരിച്ചു. അനുപമ സ്വാഗതവും അക്ഷര നന്ദിയും പറഞ്ഞു.