ജനകീയ കൂട്ടായ്മ ഭാരവാഹികൾ

Tuesday 30 September 2025 1:53 AM IST

അമ്പലപ്പുഴ: പുറക്കാട് എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമിതി രൂപീകരിച്ചു. അഗസ്റ്റിൻ ലാസർ അദ്ധ്യക്ഷനായി. നാളെ വൈകിട്ട് 3 മണിക്ക് അമ്പലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഭാരവാഹികളായി മനോജ് കുമാർ (ചെയർമാൻ),മുജീബ് റഹ്മാൻ(കൺവീനർ ), ജി. അനിൽകുമാർ (ഖജാൻജി), ഷഫീഖ് (മീഡിയ കോർഡിനേറ്റർ), അഗസ്റ്റിൻ ലാസർ (ചീഫ് കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. എല്ലാ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെയും പിന്തുണ സമിതി അഭ്യർത്ഥിച്ചു.