17 പീഡന പരാതികൾ, മുഖംനോക്കി വല വിരിക്കും ആൾ ദൈവം

Tuesday 30 September 2025 1:54 AM IST

വ്യാജ പാസ്‌പോർട്ട്, സാമ്പത്തിക ക്രമക്കേട് തുടങ്ങി ഒന്നിലധികം എഫ്‌.ഐ.ആറുകളുള്ള ക്രിമിനൽ കേസിൽ പ്രതിയാണ് ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ഇയാൾക്കെതിരെ 32 വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി. ഇതിൽ 17പേർ തങ്ങൾക്ക് ചൈതന്യാനന്ദ അശ്ലീല വാട്സ്ആപ്പ് സന്ദേശമയച്ചെന്ന് ആരോപിച്ചു.