ഫാർമസി ഓണേഴ്സ് അസോസിയേഷൻ
Tuesday 30 September 2025 1:53 AM IST
ആലപ്പുഴ : ഫാർമസി ഓണേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി രൂപീകരണയോഗം കലവൂർ ക്രീം കോർണർ ഗാർഡൻ റസ്റ്റോറന്റിൽ നടന്നു. യോഗം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ആലപ്പുഴ മേഖലാ പ്രസിഡന്റ് പി.ജെ. എബ്രഹാം ഉദ്ഘാടനം ചെയ്തു . അസംഘടിതരായ ഫാർമസി ഷോപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചത് ജില്ലാ പ്രസിഡന്റായി സി. എസ്. മുഹമ്മദ് റാഫിയെയും ജനറൽ സെക്രട്ടറിയായി പി.കെ.എം നസീറിനെയും ട്രഷററായി നൗഷാദ് മുഹമ്മദിനെയും തെരഞ്ഞെടുത്തു.