'ദാൻ ഉത്സവ്' സംഘടിപ്പിച്ചു
Tuesday 30 September 2025 12:55 AM IST
വാഴത്തോപ്പ് : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ കീഴിൽ 'ദാൻ ഉത്സവ്' സംഘടിപ്പിച്ചു. മാനസഗ്രാമം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അറിവും കഴിവും സമൂഹവുമായി പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ നിർവഹിച്ചു. 10 ലക്ഷം രൂപയോളം വിലമതിക്കുന്ന പുതുവസ്ത്രങ്ങളും പാദരക്ഷകളും ആയിരത്തിലധികം വിതരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജോമി ജോസഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടിന്റു സുഭാഷ്, ഏലിയാമ്മ ജോയി, സ്കൂൾ അധ്യാപകർ, എൻഎസ്എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.