സമൂഹ രക്തദാനം
Tuesday 30 September 2025 1:57 AM IST
തിരുവനന്തപുരം: ദേശീയ രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രി സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 1ന് രാവിലെ 10ന് മെഡിക്കൽ കോളേജ് ആശുപത്രി ബ്ലഡ് ബാങ്കിൽ വച്ച് ഗാന്ധിജയന്തി ആഘോഷം സമൂഹരക്തദാനം,രക്തദാതാക്കളെ ആദരിക്കൽ,നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് സഹായ വിതരണവും സംഘടിപ്പിക്കും.സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പുലയനാർകോട്ട എസ്.എസ്.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും.കേരള ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്‌ണൻ ഗാന്ധിജയന്തി സന്ദേശം നൽകി രക്തദാതാക്കളെ ആദരിക്കും.മുൻ പി.എസ്.സി മെമ്പർ പരശുവയ്ക്കൽ രാജേന്ദ്രൻ ക്യാൻസർ രോഗികൾക്ക് സഹായം വിതരണം ചെയ്യും.